Type Here to Get Search Results !

കെ.എസ്.ആര്‍.ടി.സി. ശബളം വൈകും

തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ കെ.എസ്.ആര്‍.ടി.സി.യില്‍ ഫെബ്രുവരിയിലെ  ശബളം വൈകും. ശബരിമല സീസണ്‍ കഴിഞ്ഞതോടെ വരുമാനത്തില്‍ ഇടിവുണ്ടായി. ദിവസവരുമാനം ആറുകോടിക്കു താഴെയാണ്. മുമ്ബ് ആറരക്കോടിയായിരുന്നു.
മാസസഹായമായി സര്‍ക്കാര്‍ 20 കോടി അനുവദിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ 45 കോടിമാത്രമാണ് കൈവശമുള്ളത്. ശമ്ബളം നല്‍കാന്‍ 30 കോടികൂടി വേണം. 20 കോടികൂടി ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കി. ഇതിലാണു പ്രതീക്ഷ.
മാര്‍ച്ച്‌ ഏഴുവരെയുള്ള ദിവസവരുമാനത്തില്‍നിന്ന് പത്തുകോടി സമാഹരിക്കാനാകും. ശേഷിക്കുന്ന 20 കോടി സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. പകുതി ശമ്ബളം നല്‍കുന്നതും പരിഗണനയിലുണ്ട്. പരീക്ഷക്കാലമാകുമ്ബോള്‍ ദിവസവരുമാനം കുറയാറുണ്ട്. 4600 ഷെഡ്യൂളുകളിലായി 17 ലക്ഷം കിലോമീറ്ററുകള്‍ ദിവസം ഓടുന്നുണ്ട്. എന്നിട്ടും വരുമാനം ഉയരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു.



Tags