പത്തനംതിട്ട: സാമൂഹിക സുരക്ഷിതത്വ പെന്‍ഷനുകള്‍ സര്‍ക്കാര്‍ ഇനിയും വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. കേരള ജനവേദി പതിനെട്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ വീണാ ജോര്‍ജ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. കേരള ജനവേദി ഏര്‍പ്പെടുത്തിയ കാരുണ്യാ പുരസ്കാരം വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹന്‍, പത്തനംതിട്ട പ്രതിഭാ കോളേജ് അഡ്മിനിസ്ട്രേറ്റര്‍ കെ.ആര്‍.അശോക് കുമാര്‍ എന്നിവര്‍ക്ക് മന്ത്രി നല്‍കി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, നഗരസഭാ കൗണ്‍സിലര്‍ പി.കെ.ജേക്കബ്, ജില്ലാപഞ്ചായത്തംഗം എലിസബത്ത് അബു, സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, കേരള ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ, ജെറി ഈശോ ഉമ്മന്‍, ലൈലാബീവി, ഡോ. എം.എസ്.സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.


