Type Here to Get Search Results !

Adhar Card-ആധാർ കാർഡുമായി ബന്ധപ്പെട്ട നമ്മൾ അറിയേണ്ട ചില കാര്യങ്ങൾ

ആധാര്‍ കാര്‍ഡിലെ പേരില്‍ തെറ്റുണ്ടോ? തിരുത്താനുള്ള എളുപ്പ മാര്‍ഗം ഇതാ 
ഇന്ത്യന്‍ പൗരന്മാരെ സംബന്ധിച്ച്‌ ആധാര്‍ കാര്‍ഡ് ഒരു പ്രധാന തിരിച്ചറിയല്‍ രേഖയാണ്. ഓരോ ഇന്ത്യന്‍ പൗരനും ഒരൊറ്റ ഐഡന്റിഫിക്കേഷന്‍ നമ്ബര്‍ നല്‍കുന്നതിനായി 2012ലാണ് യുഐഡിഎഐ ആധാര്‍ കാര്‍ഡ് ആരംഭിച്ചത്. പേര്, ജനനത്തീയതി, ലിംഗഭേദം, മൊബൈല്‍ നമ്ബര്‍, വിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ ആധാര്‍ കാര്‍ഡില്‍ ഉള്‍പ്പെടുന്നു.* 

ബാങ്ക് അക്കൗണ്ടുകള്‍, പൊതുവിതരണ സംവിധാനം (പിഡിഎസ്), പെന്‍ഷനുകള്‍, ഇപിഎഫ് പിന്‍വലിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സ്കീമുകള്‍ ലഭിക്കുന്നതിന് ഇപ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ യാതൊരു തെറ്റും സംഭവിച്ചിട്ടില്ല എന്നത് ഉറപ്പുവരുത്തേണ്ടതാണ്. തെറ്റുകള്‍ ഉണ്ടെങ്കില്‍ പ്രധാനപ്പെട്ട സേവനങ്ങള്‍ പ്രയോജനപ്പെടുത്തുമ്ബോള്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. . അതിനാല്‍ ആധാര്‍ കാര്‍ഡില്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പിശകുകളില്ലാതെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.
ഇപ്പോള്‍, നിങ്ങള്‍ക്ക് ഓണ്‍ലൈനായി ആധാര്‍ കാര്‍ഡില്‍ പേര് മാറ്റുകയോ നിങ്ങളുടെ പേരിന്റെ തെറ്റ് തിരുത്തുകയോ ചെയ്യാം. ഓണ്‍ലൈനില്‍ പേര് മാറ്റുന്നത് എങ്ങനെയാണെന്നറിയാം 

ഘട്ടം 1: https://ssup.uidai.gov.in/ssup/ എന്ന ആധാര്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക

ഘട്ടം 2: രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറും ഒടിപിയും ഉപയോഗിച്ച്‌ 'ലോഗിന്‍' ക്ലിക്ക് ചെയ്യുക.

ഘട്ടം 3: 'സേവനം' വിഭാഗത്തിന് കീഴിലുള്ള 'ആധാര്‍ ഓണ്‍ലൈനില്‍ അപ്ഡേറ്റ് ചെയ്യുക' എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 4: 'പേര് എഡിറ്റ് ചെയ്യുക' ഓപ്ഷന്‍ തിരഞ്ഞെടുത്ത് ശരിയായ പേര് ടൈപ്പ് ചെയ്യുക.

ഘട്ടം 5: സമര്‍പ്പിക്കുക ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡോ നെറ്റ് ബാങ്കിംഗോ ഉപയോഗിച്ച്‌ നിങ്ങള്‍ 50 രൂപ നല്‍കേണ്ടിവരും. നിങ്ങള്‍ സേവന ഫീസ് അടച്ചാല്‍, നിങ്ങള്‍ക്ക് ഒരു സേവന അഭ്യര്‍ത്ഥന നമ്ബര്‍ ലഭിക്കും.