രാജ്യം ഭരിക്കുന്ന ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ് നിയമം എല്ലാവരും പരിപാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക എന്നത്, കുറ്റകൃത്യങ്ങൾ ആരെങ്കിലും ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കലാണ് ഇവിടുത്തെ അന്വേഷണ ഏജൻസികളുടെ ജോലി. ഇവർ ആരെയൊക്കെ എവിടെയൊക്കെ പരിശോധിക്കണമെന്ന് തീരുമാനിക്കേണ്ടത് ഭൂരിപക്ഷം ലഭിച്ച രാജ്യം ഭരിക്കുന്ന ഗവൺമെന്റ് ആണ്.ഇതിനെ എതിർക്കല്ല പ്രതിപക്ഷത്തിന്റെ ജോലി.
രാജ്യസ്നേഹം ഉള്ളവർ ചെയ്യേണ്ടത് രാജ്യത്ത് നടക്കുന്ന അനധികൃത നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടുകയും അവയ്ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ഭരണാധികാരികൾക്ക് വേണ്ട ക്രിയാത്മകമായ നിർദ്ദേശങ്ങൾ നൽകുക എന്നതാണ്.
ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി തീർപ്പ് കൽപ്പിച്ച ഒരു കേസിന്റെ പേരിൽ ഇന്ത്യയുടെ ഭരണാധികാരികളെയും ഇന്ത്യയുടെ പാരമ്പര്യത്തെയും വെല്ലുവിളിക്കുന്ന ഒരു വിദേശ മാധ്യമത്തിനു വേണ്ട പിന്തുണ നൽകുക എന്നത് ധാർമികതയ്ക്ക് നിരക്കുന്നതാണോ എന്ന് മോഡി വിരുദ്ധർ ചിന്തിക്കുക. ഇവിടെ മോഡിയെന്നത് ഒരു വ്യക്തിയല്ല അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ഇവിടെ ബിബിസി ഉയർത്തിയ ആരോപണത്തിൽ നിന്ന് കോടതി ഇദ്ദേഹത്തെ വെറുതെ വിട്ടതും ആണ്.
ആഗോളതലത്തിൽ ഇന്ത്യയുടെ സ്വീകാര്യതയും വികസന മുന്നേറ്റങ്ങളെയും പിന്നോട്ട് അടിക്കാൻ ഉള്ള വിദേശ ഇടപെടലുകൾക്ക് നമ്മുടെ രാജ്യത്തുള്ളവർ തന്നെ പിന്തുണ നൽകുന്നത് വിചിത്രമാണ്

