കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണിത്! കേരളത്തിന്റെ മുഖ്യമന്ത്രി സ്വന്തം ജനങ്ങളെ ഭയന്ന് ജനങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ സ്വന്തം അധികാരം ഉപയോഗിച്ച് പ്രവർത്തിക്കുന്നു എന്നത് ആർക്കും മനസ്സിലാകാത്ത ഒരു ചോദ്യമാണിത്.അദ്ദേഹത്തിന്റെ ജനസമ്മതി കുറഞ്ഞു എന്ന് അദ്ദേഹം സ്വയം സമ്മതിക്കുന്നു. ഇതുവരെയും ഒരു ഭരണാധികാരിയെയും തെരുവിലിട്ട് കൈകാര്യം ചെയ്യാത്തവരാണ് പ്രബുദ്ധരായ മലയാളികൾ അവരെയാണ് താങ്കൾ സംശയിക്കുന്നത് എന്ന് അറിയുമ്പോൾ ഞങ്ങൾക്ക് തന്നെ ആശ്ചര്യം ആവുകയാണ്.
ഇത്രയും സുരക്ഷയും പരിവാരങ്ങളും ഉള്ള ഒരു മുഖ്യമന്ത്രിയും ഇന്ത്യയുടെ ഒരു സംസ്ഥാനത്തും ഇല്ല എന്നതാണ് പരമമായ സത്യം.
താങ്കളെ വിശ്വസിച്ച് ജനങ്ങൾ ഒരു സുരക്ഷയും സംരക്ഷണവും ഇല്ലാതെ പട്ടികളെപ്പോലെ തെരുവിൽ അലയുമ്പോൾ അവരുടെ മുന്നിലൂടെ ഒരു രാജാവിനെ പോലെ സഞ്ചരിക്കുന്ന അങ്ങ് പേരിനോടൊപ്പം ചേർക്കുന്ന "സഖാവ് "എന്ന പദം ഉപേക്ഷിക്കണം.
കേരളം പോലെ ഉന്നത നിലവാരത്തിലുള്ള ജനാധിപത്യ സംസ്കാരം നിലവിലുള്ള ഈ സംസ്ഥാനത്ത് ഈ സംസ്ഥാനത്തിന്റെ തന്നെ മുഖ്യമന്ത്രി അതും പ്രത്യേകിച്ച് ഒരു കമ്മ്യൂണിസ്റ്റ് സംസ്കാരം ഉയർത്തിപ്പിടിക്കേണ്ട മുഖ്യമന്ത്രി ജനങ്ങൾ ഉയർത്തുന്ന സമരങ്ങളോടും,പ്രതിഷേധങ്ങളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുത കാട്ടുന്നത് എന്തിനാണ്?
പത്രപ്രവർത്തകരെ മാറ്റിനിർത്തുന്നു,കള്ളത്തരത്തിലൂടെ പലതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു,പണ്ട് പറഞ്ഞ പല കാര്യങ്ങൾക്കും നേരെ ഘടക വിരുദ്ധമായി പ്രവർത്തിക്കുന്നു അതുമാത്രമല്ല താങ്കൾക്ക് തന്നെ ബോധ്യമായ പല കാര്യങ്ങളും തങ്ങൾ തുറന്നു സമ്മതിക്കാൻ മടിക്കുന്നു.
താങ്കളും താങ്കളുടെ പാർട്ടിക്കാരും മാത്രം ഈ ഭരണ നേട്ടങ്ങളുടെ വക്താക്കളാണെന്ന രീതിയിൽ അവസരങ്ങളും ആനുകൂല്യങ്ങളും പങ്കിട്ടെടുക്കുന്നു..
ഇത്തരം വിരോധാഭാസങ്ങൾ കണ്ടു സ്വന്തംഅണികളും എന്തിനു പറയുന്നു മുന്നണിയിലുള്ളവർ പോലും സ്വയം ശ്വാസമടക്കി തങ്ങളെ ഭയന്നു നിൽക്കുന്നു. മാധ്യമങ്ങൾ തുറന്നുകാട്ടുന്ന പലതും 100% സത്യസന്ധം അല്ലെങ്കിലും അവയിലുള്ള യഥാർത്ഥങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.
മുഖം രക്ഷിക്കാൻ പോലും കഴിയാത്ത ഒരു അവസ്ഥയിലേക്ക് ഭരണം എത്തപ്പെട്ടിരിക്കുന്നു എന്ന് സ്വയം മനസ്സിലാക്കി ഇനിയും ജനങ്ങളെ വെറുപ്പിക്കാതെ എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നു.
താങ്കൾ രാജിവെയ്ക്കണമെന്നു പറയാനുള്ള തന്റേടം സ്വന്തം പാർട്ടിയിലോ മുന്നണിയിലുള്ള ആർക്കും ഇല്ലെന്നറിയാം.. പക്ഷേ സത്യം തിരിച്ചറിഞ്ഞ് ഒരു വ്യക്തമായ തീരുമാനമെടുത്തില്ലെങ്കിൽ ഒരുപക്ഷേ ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലക്ഷോപലക്ഷം കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരോടുള്ള ഒരു വഞ്ചന ആയിരിക്കും ഇത്.
താങ്കൾ പറയുന്നത് താങ്കളെയും താങ്കളുടെ ഗവൺമെന്റിനെയും ആരോ വേട്ടയാടുന്നു എന്നാണ്.
ഇത് താങ്കളുടെ ഗവൺമെന്റ് അല്ല ജനങ്ങളുടെ അല്ലെങ്കിൽ കമ്മ്യൂണിസം നെഞ്ചിലേറ്റിയ ജനാധിപത്യം ഇഷ്ടപ്പെടുന്ന പ്രബുദ്ധ കേരളത്തിന്റെ ഗവൺമെന്റ് ആണ്
ഇവിടെ വേട്ടയാടപ്പെട്ടത് താങ്കളെയും താങ്കളുടെ കൂട്ടാളികളെയും വിജയിപ്പിച്ച ഞങ്ങളാണ്..
ജീവിക്കാൻ മറ്റു നിവർത്തിയില്ലാത്ത കേരള ജനതയുടെ ശാപങ്ങൾ ഏറ്റുവാങ്ങാൻ തുടരണമോ എന്ന് സ്വയം തീരുമാനിക്കുക!

