Type Here to Get Search Results !

നാടക കലാകാരന്മാരെ രക്ഷിക്കാൻ ആരെങ്കിലും മുന്നോട്ടുവരണം..

കേരളത്തിലെ നാടക കലാകാരന്മാർ നിരവധിയാണ് അവരെ രക്ഷിക്കാൻ ആരെങ്കിലും മുന്നോട്ടു വരണം...

നിരവധി കലാകാരന്മാർ നാടകം കൊണ്ട് ഉപജീവനം നടത്തുന്നു ഇവർക്ക് അനുദിനം അവസരങ്ങൾ കുറഞ്ഞുവരുകയാണ്,

തൃശ്ശൂരിൽ നടക്കുന്ന നാടകമേളയുടെ തിരക്ക് കാണുമ്പോൾ തന്നെ നാടകത്തോടുള്ള ജനങ്ങളുടെ അഭിനിവേശം നമ്മൾ മനസ്സിലാക്കണം അല്ലെങ്കിൽ ഈ കലാരൂപം കഥാപ്രസംഗം എന്ന കല പോലെ അന്യം നിന്നു പോകും.

കേരളത്തിലെ നാടക കലാകാരന്മാർ  വർഷങ്ങളായി ഇടതുവലത് സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുള്ള ഏക ആവശ്യo അവർക്ക് സ്വന്തമായി അവരുടെ നാടകo പ്രദർശിപ്പിക്കാൻ ഒരു സ്ഥിരം വേദി വേണം എന്നുള്ളതാണ് മാറിമറിഞ്ഞു വന്ന സർക്കാരുകൾ ഒന്നും ഇത് കേൾക്കുകയോ ഇതിനുവേണ്ടി എന്തെങ്കിലും ചെയ്തായോ അറിയില്ല.

കേരളത്തിൽ എല്ലായിടത്തും ഷോപ്പിംഗ് മാളുകളും അതിനോട് അനുബന്ധിച്ച് തിയറ്റുകളും ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ കേരളത്തിലെ ഏതെങ്കിലും ഒന്ന് രണ്ട് പ്രധാന നഗരങ്ങളിൽ എങ്കിലും  നാടകങ്ങൾ സ്ഥിരമായി അവതരിപ്പിക്കാനുള്ള തിയറ്റർ സജ്ജമാക്കാൻ ആരെങ്കിലും മുന്നോട്ടു വരണം,

 ഈയടുത്ത ദിവസങ്ങളിൽ സിനിമ നടൻ ഹരീഷ് പേരടി ഇതുമായി ബന്ധപ്പെട്ട ഒരു അഭ്യർത്ഥന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു, യൂസഫലിയെ പോലെയുള്ള സാമൂഹ്യപ്രതിബദ്ധതയുള്ള വ്യക്തികൾ മുന്നോട്ടു വരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം..മുംബൈ കൽക്കട്ട ഡൽഹി തുടങ്ങിയ നഗരങ്ങളിൽ ഇത്തരം കലാരൂപങ്ങൾ അവതരിപ്പിക്കാൻ വേണ്ടി  സ്ഥിരം  വേദികൾ ഉണ്ടാക്കി നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട അടിയന്തിര ചർച്ചകളും നടപടികളും സമൂഹമാധ്യമങ്ങളുടെ ഉയർന്നുവന്നെങ്കിൽ മാത്രമേ ആരുടെയെങ്കിലും കണ്ണ് തുറക്കൂകയുള്ളു....