KSRTC ജീവനക്കാര്‍ക്ക്
ബുധനാഴ്ച്ചയ്ക്കകം ശമ്പളം നല്‍കണം; ഇല്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടണം; കടുത്ത നിലപാടുമായി ഹൈക്കോടതി, കഷ്ടപ്പെടുന്ന ജീവനക്കാരുടെ കാര്യങ്ങൾ നേരിൽ ബോധ്യപ്പെട്ടാണ് ഹൈക്കോടതി ഇത്തരത്തിൽ തീരുമാനത്തിൽ എത്തിയത്.
എത്രനാൾ ഇങ്ങനെ ശമ്പളം കൊടുക്കും
യൂണിയനുകൾ ഭരിച്ചു മുടിച്ച് നശിപ്പിച്ച ഈ കോർപ്പറേഷൻ ഇനി ഒരിക്കലും ലാഭത്തിൽ ആക്കാൻ കഴിയില്ല എന്നത് എൽഡിഎഫ് യുഡിഎഫ് ഗവൺമെന്റുകൾ തെളിയിച്ചതാണ്, പാവപ്പെട്ട ജനങ്ങളുടെ നികുതി പണമെടുത്ത് ഇതുവരെയും തീറ്റിപ്പോറ്റിയിരുന്ന ഈ കോർപ്പറേഷൻ ജനങ്ങൾക്ക് ഒരു ബാധ്യത ആയി മാറിയിരിക്കുന്നു. ഇന്ത്യയിലെ എല്ലാ സ്റ്റേറ്റിലും ഈ സർവീസ് മേഖല ലാഭത്തിൽ ഓടുമ്പോൾ കേരളത്തിൽ മാത്രമാണ് ഇത് നഷ്ടത്തിലോടുന്നത്.കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ഇടപെട്ട് ഹൈക്കോടതി. ബുധനാഴ്ച്ചയ്ക്കകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം ഇല്ലെങ്കില്‍ കെഎസ്ആര്‍ടിസി പൂട്ടിക്കോളാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കെഎസ്ആര്‍ടിസി പൂട്ടിയാല്‍ യാത്രക്കാര്‍ മറ്റുവഴി തേടികൊള്ളുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്ന മാനേജ്‌മെന്റ് വാദം തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഉറപ്പ് പറഞ്ഞു.
പത്താം തീയതിയായിട്ടും കെഎസ്ആര്‍ടിസിയില്‍ ഇതുവരെ ശമ്പളം നല്‍കിയില്ല. അഞ്ചാംതീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ബജറ്റ് മാസത്തില്‍ ധനവകുപ്പ് അനുവദിച്ചത് 30 കോടി മാത്രമാണ്. അതിനിടെ കെഎസ്ആര്‍ടിസിക്കുള്ള സര്‍ക്കാര്‍ സഹായം തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. KSRTC യെ സഹായിക്കില്ലെന്ന് സര്‍ക്കാര്‍ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നിലപാടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
KSRTC യിൽ ഏപ്രില്‍ മുതല്‍ വരുമാനത്തിന് ആനുപാതികമായേ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകൂ എന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞതായാണ് വിവരം. ഫണ്ടില്ലാത്തതിനെപ്പറ്റി ഒരു ജീവനക്കാരന്‍ പോലും വേവലാതിപ്പെടുന്നില്ലെന്നും വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികളെ യൂണിയനുകള്‍ പ്രതികാരബുദ്ധിയോടെ എതിര്‍ക്കുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
◾കൂട്ടിയ നികുതി കുറയ്ക്കില്ലെന്നും സര്‍ക്കാരിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിന കര്‍മ്മ പദ്ധതി* ഇന്ന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 100 ദിവസം കൊണ്ട് 15,896.03 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കും. ഇന്ധന സെസിനെതിരെ കോണ്‍ഗ്രസിനൊപ്പം ബിജെപിയും സമരം നടത്തുന്നത് വിചിത്രമാണ്. ഇന്ധന വില തരാതരംപോലെ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് പ്രതിഷേധിക്കുന്നത്. ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളെ ന്യായീകരിച്ചും പ്രതിപക്ഷ പ്രതിഷേധങ്ങളെ പരിഹസിച്ചുമാണു മുഖ്യമന്ത്രി സംസാരിച്ചത്.
തുര്‍ക്കി, സിറിയ ഭൂകമ്പങ്ങളിലെ മരണം ഇരുപതിനായിരം.
ഭക്ഷണവും കുടിവെള്ളവും കിട്ടാനില്ല.* ചികില്‍സാ സൗകര്യങ്ങളുമില്ല. അതിശൈത്യംമൂലം ജനങ്ങളും രക്ഷാപ്രവര്‍ത്തകരും നരകിക്കുകയാണ്. തുര്‍ക്കിയില്‍ മാത്രം പതിനാറായിരം പേരാണു മരിച്ചത്. രണ്ടു രാജ്യങ്ങളിലുമായി പരിക്കേറ്റു 73,000 പേരാണു ചികില്‍സയിലുള്ളത്.
സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഓണ്‍ലൈനായി ഒപി ടിക്കറ്റും ആശുപത്രി അപ്പോയ്‌മെന്റും എടുക്കാനാകും. ഇ ഹെല്‍ത്ത് വഴി ഇതുവരെ 3.04 കോടി രജിസ്‌ട്രേഷനുകള്‍ നടന്നു. മെഡിക്കല്‍ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 16 ജില്ല, ജനറല്‍ ആശുപത്രികള്‍, 73 താലൂക്ക് ആശുപത്രികള്‍, 25 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 380 പ്രാഥമികാരോഗ്യ/കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പാക്കിയത്.
*◾രാജ്യത്തെ വന്യജീവികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.* പുളളിപ്പുലികളുടെ എണ്ണം 2014 ലെ 8,032 ല്‍നിന്നും 60 ശതമാനം വര്‍ധിച്ച് 12,852 ആയി. 2014 ല്‍ 2,226 എണ്ണമായിരുന്ന കടുവകള്‍ 2,967. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ എണ്ണം 2600 ല്‍ നിന്നു മൂവായിരം കവിഞ്ഞു. 2007 ല്‍ 27,694 ആയിരുന്ന ആനകള്‍ പെരുകി 2021 ല്‍ 30,000 ആയി. സിംഹങ്ങള്‍ 2010 ലെ 411 ല്‍ നിന്ന് 2020 ല്‍ 674 ആയി ഉയര്‍ന്നു. മന്ത്രി പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
നടന്‍ ഉണ്ണി മുകുന്ദനുവേണ്ടി വ്യാജരേഖയല്ല,* കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്നു പരാതിക്കാരി അയച്ച ഇമെയില്‍ രേഖയാണു കോടതിയില്‍ ഹാജരാക്കിയതെന്ന് അഭിഭാഷകന്‍ സൈബി ജോസ്. ഇമെയില്‍ വിശദാംശങ്ങള്‍ അടക്കം മുഴുവന്‍ തെളിവും ഹൈക്കോടതിക്കു കൈമാറുമെന്നും തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങളാണെന്നും സൈബി ജോസ് പറഞ്ഞു.
ഹൈക്കോടതി കോഴ കേസ്
ഹൈക്കോടതി ജഡ്ജിമാര്‍ക്കെന്ന പേരില്‍ കോഴ വാങ്ങിയെന്ന കേസില്‍ പ്രതിയായ സൈബി ജോസ് ഹാജരായി നേടിയ അനുകൂല വിധിയാണു റദ്ദാക്കിയത്. കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് ഇരയുടെ പേരില്‍ ഇല്ലാത്ത സത്യവാങ്മൂലം ഹാജരാക്കിയത് ഗുരുതര തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സൈബി ജോസ് കോടതിയില്‍ ഹാജരായിരുന്നില്ല.




