Type Here to Get Search Results !

MLA ക്കും പുല്ലുവില. കോന്നിയിലെ ജനപ്രതിനിധി ജനീഷ് കുമാറിനെതിരെ തഹസിൽദാരും എ ഡി എംഉം രംഗത്ത്

കോന്നി താലൂക്ക് ഓഫീസിൽ നടന്ന കൂട്ട അവധി മേള  100%  നിയമലംഘനം ആണെന്നിരിക്കെ എന്ത് നടപടിയാണ് ഗവൺമെന്റ് തലത്തിൽ എടുക്കാൻ പോകുന്നതെന്ന് ജനങ്ങൾ അക്ഷമയോടെ കാത്തിരിക്കുകയാണ്.

പുതിയ എതിർ വാദങ്ങളുമായി ജീവനക്കാർക്ക് വേണ്ടി എഡിഎമ്മും,ടുർ പോയ തഹസ്സീദാർ കുഞ്ഞുമോൻ അടക്കം ഉദ്യോഗസ്ഥർ രംഗത്ത് വന്നിരിക്കുന്നു.ഇവർ പറയുന്നത് കേട്ടാൽ ഈ സംഭവം പരിശോധിക്കുവാൻ എത്തിയ എംഎൽഎയാണ് കുറ്റക്കാരൻ എന്നാണ് ഇവർ ആരോപിക്കുന്നത്. എംഎൽഎ ക്ക് ഇവരുടെ രജിസ്റ്റർ പരിശോധിക്കുവാൻ ഉള്ള അധികാരം ഇല്ല എന്നും എംഎൽഎ ഇരുന്നത് തഹസിൽദാരുടെ സീറ്റിലാണ് എന്നുമൊക്കെയാണ് ആരോപണം ഉന്നയിക്കുന്നത്.എംഎൽഎ ജനീഷ് കുമാർ ആകട്ടെ നിയമപരമായി തന്റെ അധികാരമുപയോഗിച്ചാണ് ഇത്തരം പരിശോധന നടത്തിയതെന്ന് രേഖാമൂലം വ്യക്തമാക്കിയിട്ടുമുണ്ട്.ഏകദേശം 60ലധികം പേർ ജോലി ചെയ്യുന്ന ഈ താലൂക്ക് ഓഫീസിൽ അന്നത്തെ ഡ്യൂട്ടി രജിസ്റ്റർ പ്രകാരം 20 പേർ മാത്രമാണ് ഒപ്പിട്ടിട്ടുള്ളത് എന്നാൽ എംഎൽഎ വന്നു പരിശോധിക്കുന്ന സമയത്ത് ഓഫീസിൽ ഉണ്ടായത് ഏകദേശം പത്തോളം പേരാണ് അവിടെയുണ്ടായിരുന്ന ചാനലുകൾ റിപ്പോർട്ട് ചെയ്ത വീഡിയോകൾ പരിശോധിക്കുമ്പോൾ ഇത് ഏറെക്കുറെ വ്യക്തമാകുന്നുമുണ്ട്,ഇതുതന്നെയാണ് കേരളത്തിലെ വിവിധ സർക്കാർ ഓഫീസുകളിൽ ദിനംപ്രതി നടക്കുന്നത് ജോലിക്കാർ വന്ന് ഒപ്പിട്ടു കഴിഞ്ഞാൽ അവർ  യഥേഷ്ടം കറങ്ങി നടക്കുന്ന കാഴ്ചകളാണ് ഒട്ടുമുക്കാലും ഓഫീസുകളിൽ നാം ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്.
 കോന്നി താലൂക്ക് ഓഫീസിനെ സംബന്ധിച്ചിടത്തോളം ആയിരക്കണക്കിന് ഫയലുകളാണ് തീർപ്പാക്കാനുള്ളത്,പട്ടയ പ്രശ്നം അടക്കം വളരെയധികം പ്രശ്നാധിഷ്ഠിതമായ വിഷയങ്ങൾ അഭിമുഖീകരിക്കേണ്ട ഒരു താലൂക്ക് കൂടിയാണിത് ഇവിടെ താലൂക്ക് പരിധിയിൽ നിന്നും വരുന്ന ജനങ്ങൾ മലയോര പ്രദേശങ്ങളിൽ നിന്നുള്ളവരാണ് മാത്രവുമല്ല വളരെ ദൂരെ നിന്നും പൊതു ഗതാഗതം കുറവുള്ള മേഖലയിൽ നിന്നും വന്നിട്ടുള്ള വരും വളരെ പാവപ്പെട്ട ജനങ്ങളും ആണ് ഇവിടെവരാറുള്ളത് ഉള്ളത്. ഈ ഓഫീസിൽ 
ബഹളം ഉണ്ടാക്കുകയും ഈ വിഷയം പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതും ഇത്തരം പാവങ്ങളാണ്. ഈയൊരു വിഷയത്തെക്കുറിച്ച് സമഗ്രമായ ഒരു അന്വേഷണം വേണം എന്നുള്ളത് എംഎൽഎ ഇവിടെ തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട് ഇവരുടെ യൂണിയനിൽ പെട്ട സിപിഐയുടെ ചില പ്രാദേശിക നേതാക്കന്മാർ ജോലിക്കാരെ സംരക്ഷിക്കാനായി മുന്നോട്ടു വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അടിയന്തരമായി അന്വേഷിക്കേണ്ട മറ്റൊരു വിഷയം ഇവർ ടൂർ പോയത് ഒരു പാറമട മുതലാളിയുടെ ടൂറിസ്റ്റ് ബസ്സിലാണ് എന്നുള്ളതാണ്.. ഇത് ഉദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന രീതിയിൽ കോന്നിയിലെ ഒരു പ്രമുഖ ഗ്രാനൈറ്റ് വ്യവസായി മുരഹര ട്രാവൽസ് ഓഫർ ചെയ്ത ടൂറാണിത്  ഗൗരവമേറിയ ഒരു ആരോപണം കൂടിയാണ് എംഎൽഎ ഉന്നയിക്കുന്നത് കോന്നി,അടൂർ താലൂക്കുകളിലെ റവന്യൂ ഓഫീസർമാരും പാറമട ബിസിനസുകാരും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ  രേഖകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ഒരു ജനപ്രതിനിധിയായ ജനീഷ് കുമാർ എംഎൽഎയെ പോലും വെല്ലുവിളിക്കുന്ന ഈ ഉദ്യോഗസ്ഥ ലോബിയിൽ നിന്നും എന്ത് സേവനമാണ് പൊതു ജനങ്ങൾക്ക് ലഭിക്കാനുള്ളത്?ഈ കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത്  നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാതെ ഇത്തരം സംഭവങ്ങൾക്ക് അറുതി വരുത്താൻ കഴിയില്ല.. യൂണിയനുകളുടെ സംരക്ഷണയിൽ എന്തുo  കാണിക്കാൻ തങ്ങൾക്ക് കഴിയും എന്ന ധാരണ ഇനി ഇത്തരം ഉദ്യോഗസ്ഥർക്ക് ഉണ്ടാകരുത്.


Welfare pensions -1600 രൂപ പെൻഷനുവേണ്ടി ഇനി ജനങ്ങൾ തെരുവിൽ ഇറങ്ങണമോ?read more

👉 അടൂർ നഗരത്തിൽ ഇന്ന് പുലർച്ചെ ശവപ്പെട്ടിക്കടയ്ക്ക് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു.




🙏ബജറ്റിലെ അവഗണനയ്ക്കും പീഡനങ്ങള്‍ക്കും എതിരേ സമരത്തിനിറങ്ങുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവരെല്ലാം ടൈഫോയിഡിനെതിരായ വാക്സിന്‍ എടുക്കണമെന്നതടക്കമുള്ള നിബന്ധന ചെറുകിട ഹോട്ടലുകാര്‍ക്കു താങ്ങാനാവില്ല. മരുന്ന് കമ്പനികളുടെ സ്വാധീനംമൂലമാണ് ഇതു നടപ്പാക്കുന്നത്. ഇപ്പോള്‍ മരുന്നു കിട്ടാനില്ല. മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത പീഡനമാണിത്. പെട്രോള്‍ ഡീസല്‍ സെസ് പിന്‍വലിക്കണം.